സങ്കീർത്തനങ്ങൾ

OMCV Malayalam Contemporary Version
95
1 വരുവിൻ നമുക്ക് യഹോവയ്ക്കൊരു ആനന്ദഗീതമാലപിക്കാം
2 സ്തോത്രാർപ്പണത്തോടെ നമുക്ക് അവിടത്തെ സന്നിധിയിൽ വന്നുചേരാം
3 കാരണം യഹോവ മഹാദൈവം ആകുന്നു
4 ഭൂമിയുടെ അഗാധതകൾ അവിടത്തെ കരങ്ങളിലാണ്
5 സമുദ്രം അവിടത്തേക്കുള്ളത് അവിടന്ന് അതിനെ നിർമിച്ചു
6 വരുവിൻ നമുക്ക് വണങ്ങി ആരാധിക്കാം
7 കാരണം അവിടന്ന് നമ്മുടെ ദൈവം ആകുന്നു
8 മെരീബയിൽവെച്ചു ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്
9 അവിടെവെച്ച് നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ചു
10 നാല്പതു വർഷക്കാലം തലമുറയോട് എനിക്കു കോപമുണ്ടായി
11 അതുകൊണ്ട് അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല

Add Note