ഇയ്യോബ്

OMCV Malayalam Contemporary Version
16
1 അതിന് ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു
2 ഞാൻ ഇങ്ങനെയുള്ളതു പലതും കേട്ടിട്ടുണ്ട്
3 നിങ്ങളുടെ വ്യർഥവാക്കുകൾക്ക് ഒരു അവസാനമില്ലേ
4 നിങ്ങൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ
5 എന്നാൽ എന്റെ വാമൊഴി നിങ്ങൾക്കു ധൈര്യം നൽകുന്നതും
6 ഞാൻ സംസാരിച്ചിട്ടും എന്റെ വേദനയ്ക്കു ശമനം വരുന്നില്ല
7 ദൈവമേ ഇപ്പോൾ അവിടന്ന് എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു
8 അങ്ങ് എന്നെ എല്ലും തുകലും ആക്കിയിരിക്കുന്നു അത് എനിക്കെതിരേ ഒരു സാക്ഷ്യമായിത്തീർന്നു
9 അവിടത്തെ കോപം എന്നെ കീറിക്കളഞ്ഞു
10 ആളുകൾ എന്റെനേരേ പരിഹാസത്തോടെ വായ് പിളർന്നു
11 ദൈവം ക്രൂരന്മാരുടെ പക്കൽ എന്നെ ഏൽപ്പിക്കുന്നു
12 എല്ലാം എനിക്ക് അനുകൂലമായിരുന്നു എന്നാൽ അവിടന്ന് എന്നെ തകർത്തുകളഞ്ഞു
13 അവിടത്തെ അസ്ത്രങ്ങൾ എന്നെ ചുറ്റിവളഞ്ഞു
14 വീണ്ടും വീണ്ടും അവിടന്ന് എന്നെ തകർക്കുന്നു
15 ഞാൻ ചാക്കുശീല എന്റെ ത്വക്കിന്മേൽ തുന്നിച്ചേർത്തു
16 കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചെമന്നിരിക്കുന്നു
17 എന്നിട്ടും എന്റെ കൈകളിൽ അക്രമമില്ല
18 ഭൂമിയേ നീ എന്റെ രക്തത്തെ മൂടിക്കളയരുതേ
19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും
20 എന്റെ കണ്ണുകൾ ദൈവത്തെ നോക്കി കണ്ണുനീർ പൊഴിക്കുമ്പോൾ
21 മനുഷ്യൻ തന്റെ സ്നേഹിതനുവേണ്ടി എന്നപോലെ
22 ഒരിക്കലും മടങ്ങിവരാത്ത യാത്ര തുടങ്ങേണ്ടതിന്

Add Note