സദൃശവാക്യങ്ങൾ

OMCV Malayalam Contemporary Version
4
1 എന്റെ കുഞ്ഞുങ്ങളേ പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക
2 കാരണം ഞാൻ നിനക്കു സദുപദേശം നൽകുന്നു
3 ഞാനും എന്റെ പിതാവിനു മകനും
4 എന്റെ പിതാവ് എന്നെ പഠിപ്പിച്ച് എന്നോട് ഇപ്രകാരം പറഞ്ഞു
5 ജ്ഞാനം നേടുക വിവേകം ആർജിക്കുക
6 ജ്ഞാനത്തെ ഉപേക്ഷിക്കരുത് അവൾ നിന്നെ സംരക്ഷിക്കും
7 ജ്ഞാനം പരമപ്രധാനമാണ് ആകയാൽ നീ ജ്ഞാനം കൈവരിക്കുക
8 അവളെ താലോലിക്കുക അവൾ നിന്നെ ഉയർത്തും
9 അവൾ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടം അണിയിക്കുകയും
10 എന്റെ കുഞ്ഞേ എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക
11 ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു
12 നീ നടക്കുമ്പോൾ നിന്റെ കാലടികൾക്കു തടസ്സം നേരിടുകയില്ല
13 ശിക്ഷണം മുറുകെപ്പിടിക്കുക അതിനെ കൈവെടിയരുത്
14 ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത്
15 അത് ഒഴിവാക്കുക വഴിയിൽക്കൂടി സഞ്ചരിക്കരുത്
16 കാരണം അകൃത്യംചെയ്യുന്നതുവരെ അവർക്ക് ഉറക്കംവരികയില്ല
17 അവർ ദുഷ്ടതയുടെ ആഹാരം ഭക്ഷിക്കുന്നു
18 നീതിനിഷ്ഠരുടെ പാത അരുണോദയത്തിലെ പ്രഭപോലെയാകുന്നു
19 എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്
20 എന്റെ കുഞ്ഞേ എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക
21 അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്
22 കാരണം കണ്ടെത്തുന്നവർക്ക് അവ ജീവനും
23 എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക
24 വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക
25 നിന്റെ ദൃഷ്ടികൾ ഋജുവായിരിക്കട്ടെ
26 നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക
27 നീ വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്

Add Note