യോനാ
OMCV Malayalam Contemporary Version
1
എന്നാൽ
യോനാ
ഇതിൽ
അത്യധികം
നീരസപ്പെട്ടു
അദ്ദേഹത്തിനു
കോപം
ജ്വലിച്ചു
2
അദ്ദേഹം
യഹോവയോട്
ഇങ്ങനെ
പ്രാർഥിച്ചു
അയ്യോ
യഹോവേ
അവിടന്ന്
ഇങ്ങനെ
ചെയ്യും
എന്നുതന്നെയല്ലേ
ഞാൻ
എന്റെ
ദേശത്ത്
ആയിരുന്നപ്പോൾ
പറഞ്ഞത്
അക്കാരണത്താലായിരുന്നു
ഞാൻ
തർശീശിലേക്കു
ധൃതിയിൽ
ഓടിപ്പോയത്
അവിടന്നു
കൃപാലുവും
കരുണാമയനും
ക്ഷമാശീലനും
മഹാദയാലുവും
ആയ
ദൈവമെന്നും
നാശംവരുത്താതെ
പിന്തിരിയുമെന്നും
എനിക്കറിയാമായിരുന്നു
3
അതുകൊണ്ട്
യഹോവേ
ഇപ്പോൾ
എന്റെ
ജീവനെ
എന്നിൽനിന്ന്
എടുത്തുകൊണ്ടാലും
ജീവനോടിരിക്കുന്നതിനെക്കാൾ
മരിക്കുന്നതാണ്
എനിക്കു
നല്ലത്
4
അപ്പോൾ
യഹോവ
നീ
കോപിക്കുന്നതു
ശരിയോ
എന്നു
ചോദിച്ചു
5
തുടർന്ന്
യോനാ
നഗരത്തിനു
പുറത്തേക്കുപോയി
അതിന്റെ
കിഴക്കുഭാഗത്ത്
ഇരുന്നു
അവിടെ
അദ്ദേഹം
ഒരു
കുടിൽ
ഉണ്ടാക്കി
നഗരത്തിന്
എന്തു
സംഭവിക്കും
എന്നു
കാണുന്നതിന്
ആ
കുടിലിന്റെ
തണലിൽ
കാത്തിരുന്നു
6
യോനായുടെ
സങ്കടത്തിൽ
ആശ്വാസമായി
അവന്റെ
തലയ്ക്ക്
ഒരു
തണലായിരിക്കേണ്ടതിന്
യഹോവയായ
ദൈവം
ഒരു
ചെടി
കൽപ്പിച്ചുണ്ടാക്കി
അത്
അദ്ദേഹത്തിനുമീതേ
വളർന്നുയർന്നു
ആ
ചെടി
കണ്ട്
യോനാ
അതീവ
സന്തുഷ്ടനായി
7
എന്നാൽ
അടുത്ത
പ്രഭാതത്തിൽ
ദൈവം
ഒരു
പുഴുവിനെ
നിയോഗിച്ചു
അത്
ചെടിയുടെ
തണ്ട്
തുരന്നു
ചെടി
വാടിപ്പോയി
8
സൂര്യൻ
ഉദിച്ചപ്പോൾ
ദൈവം
അത്യുഷ്ണമുള്ള
ഒരു
കിഴക്കൻകാറ്റ്
അയച്ചു
യോനായുടെ
തലയിൽ
വെയിലേറ്റു
അയാൾ
ക്ഷീണിച്ചുതളർന്നപ്പോൾ
മരിക്കാൻ
ആഗ്രഹിച്ചുകൊണ്ട്
ജീവിച്ചിരിക്കുന്നതിനെക്കാൾ
മരിക്കുന്നതാണ്
എനിക്കു
നല്ലത്
എന്നു
പറഞ്ഞു
9
ദൈവം
യോനായോടു
ചോദിച്ചു
ആ
ചെടിനിമിത്തം
നീ
കോപിക്കുന്നത്
ശരിയോ
10
അപ്പോൾ
യഹോവ
ചോദിച്ചു
നീ
അധ്വാനിക്കുകയോ
വളർത്തുകയോ
ചെയ്യാതെ
ഒരു
രാത്രികൊണ്ട്
ഉണ്ടായിവരുകയും
ഒരു
രാത്രികൊണ്ട്
നശിച്ചുപോകുകയും
ചെയ്ത
ആ
ചെടിയെക്കുറിച്ച്
പരിതപിക്കുന്നു
11
അങ്ങനെയെങ്കിൽ
വലംകൈയും
ഇടംകൈയും
ഏതെന്നുപോലും
തിരിച്ചറിവില്ലാത്ത
ഒരുലക്ഷത്തി
ഇരുപതിനായിരത്തിൽപ്പരം
മനുഷ്യരും
അനേകം
മൃഗങ്ങളും
ഉള്ള
മഹാനഗരമായ
നിനവേയോട്
എനിക്ക്
സഹതാപം
തോന്നിക്കൂടേ