യോനാ
OMCV Malayalam Contemporary Version
1
യഹോവയുടെ
അരുളപ്പാട്
യോനായ്ക്കു
രണ്ടാമതും
ഉണ്ടായി
2
നീ
വേഗത്തിൽ
മഹാനഗരമായ
നിനവേയിൽ
ചെന്നു
ഞാൻ
നിനക്കു
നൽകുന്ന
ന്യായവിധിയുടെ
സന്ദേശം
അവിടെ
വിളംബരംചെയ്യുക
3
അങ്ങനെ
യഹോവയുടെ
അരുളപ്പാടനുസരിച്ച്
യോനാ
പെട്ടെന്നുതന്നെ
നിനവേയിലേക്കു
പോയി
ഒരറ്റംമുതൽ
മറ്റേയറ്റംവരെ
നടക്കാൻ
മൂന്നുദിവസം
വേണ്ടിവരുന്നത്ര
വലുപ്പമുള്ള
ഒരു
നഗരമായിരുന്നു
നിനവേ
4
യോനാ
പട്ടണത്തിൽ
പ്രവേശിച്ച്
ഒരു
ദിവസത്തെ
വഴി
നടന്നശേഷം
വിളിച്ചുപറഞ്ഞു
നാൽപ്പതുദിവസം
കഴിയുമ്പോൾ
നിനവേനഗരം
നശിപ്പിക്കപ്പെടും
5
ഇതു
കേട്ട
നിനവേനിവാസികൾ
ദൈവത്തിൽ
വിശ്വസിച്ചു
അവർ
ഒരു
ഉപവാസം
പ്രഖ്യാപിച്ചു
ചെറിയവർമുതൽ
വലിയവർവരെ
എല്ലാവരും
ചാക്കുശീല
ധരിച്ചു
6
ഈ
വാർത്ത
അറിഞ്ഞപ്പോൾ
നിനവേരാജാവും
സിംഹാസനത്തിൽനിന്ന്
എഴുന്നേറ്റു
രാജകീയ
വസ്ത്രങ്ങൾക്കു
പകരം
ചാക്കുശീല
ധരിച്ച്
ഭസ്മത്തിൽ
ഇരുന്നു
7
തുടർന്ന്
രാജാവ്
ഒരു
വിളംബരം
പ്രസിദ്ധപ്പെടുത്തി
8
മനുഷ്യരും
മൃഗങ്ങളും
ചാക്കുശീല
പുതയ്ക്കട്ടെ
എല്ലാവരും
ദൈവത്തോട്
ഉച്ചത്തിൽ
നിലവിളിച്ചു
പ്രാർഥിക്കട്ടെ
എല്ലാവരും
അവരവരുടെ
ദുഷിച്ച
ജീവിതശൈലിയും
അക്രമാസക്തിയും
ഉപേക്ഷിക്കട്ടെ
9
ആർക്കറിയാം
ദൈവം
മനസ്സുമാറ്റി
അവിടത്തെ
ഉഗ്രകോപത്തിൽനിന്ന്
പിന്തിരിഞ്ഞ്
നമ്മെ
നശിപ്പിക്കാതിരുന്നേക്കാം
10
ജനത്തിന്റെ
പ്രവൃത്തികളിലൂടെ
അവരുടെ
ദുഷിച്ച
ജീവിതശൈലി
ഉപേക്ഷിച്ചെന്ന്
ദൈവം
കണ്ടറിഞ്ഞു
അതുകൊണ്ട്
അവരുടെമേൽ
വരുത്തും
എന്ന്
അറിയിച്ചിരുന്ന
നാശത്തിൽനിന്ന്
ദൈവം
പിന്തിരിഞ്ഞു
അത്
അവരുടെമേൽ
വരുത്തിയതുമില്ല