നെഹെമ്യാവ്

OMCV Malayalam Contemporary Version
7
1 മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം
2 എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി കാരണം അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു
3 ഞാൻ അവരോടു പറഞ്ഞു വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത് വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച് ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം
4 നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു വീടുകളൊന്നും പണിതിരുന്നുമില്ല
5 അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു
6 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു
7 സെരൂബ്ബാബേൽ യോശുവ നെഹെമ്യാവ് അസര്യാവ് രയമ്യാവ് നഹമാനി മൊർദെഖായി ബിൽശാൻ മിസ്പേരെത്ത് ബിഗ്വായി നെഹൂം ബാനാ എന്നിവരോടൊപ്പംതന്നെ
8 പരോശിന്റെ പിൻഗാമികൾ
9 ശെഫത്യാവിന്റെ പിൻഗാമികൾ
10 ആരഹിന്റെ പിൻഗാമികൾ
11 യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ പഹത്ത് മോവാബിന്റെ പിൻഗാമികൾ
12 ഏലാമിന്റെ പിൻഗാമികൾ
13 സത്ഥുവിന്റെ പിൻഗാമികൾ
14 സക്കായിയുടെ പിൻഗാമികൾ
15 ബിന്നൂവിയുടെ പിൻഗാമികൾ
16 ബേബായിയുടെ പിൻഗാമികൾ
17 അസ്ഗാദിന്റെ പിൻഗാമികൾ
18 അദോനീക്കാമിന്റെ പിൻഗാമികൾ
19 ബിഗ്വായിയുടെ പിൻഗാമികൾ
20 ആദീന്റെ പിൻഗാമികൾ
21 ഹിസ്കിയാവിലൂടെ ആതേരിന്റെ പിൻഗാമികൾ
22 ഹാശൂമിന്റെ പിൻഗാമികൾ
23 ബേസായിയുടെ പിൻഗാമികൾ
24 ഹാരിഫിന്റെ പിൻഗാമികൾ
25 ഗിബെയോന്റെ പിൻഗാമികൾ
26 ബേത്ലഹേമിൽനിന്നും നെത്തോഫാത്തിൽനിന്നുമുള്ള പുരുഷന്മാർ
27 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ
28 ബേത്ത് അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ
29 കിര്യത്ത് യെയാരീം കെഫീരാ ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
30 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ
31 മിക് മാസിൽനിന്നുള്ള പുരുഷന്മാർ
32 ബേഥേൽ ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ
33 നെബോയിൽനിന്നുള്ള പുരുഷന്മാർ
34 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ
35 ഹാരീമിൽനിന്നുള്ള പുരുഷന്മാർ
36 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ
37 ലോദ് ഹദീദ് ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ
38 സെനായാനിൽനിന്നുള്ള പുരുഷന്മാർ
39 പുരോഹിതന്മാർ
40 ഇമ്മേരിന്റെ പിൻഗാമികൾ
41 പശ്ഹൂരിന്റെ പിൻഗാമികൾ
42 ഹാരീമിന്റെ പിൻഗാമികൾ
43 ലേവ്യർ
44 സംഗീതജ്ഞർ
45 ആലയത്തിലെ വാതിൽക്കാവൽക്കാർ
46 ആലയത്തിലെ സേവകർ
47 കേരോസ് സീയഹ പാദോൻ
48 ലെബാന ഹഗാബ ശൽമായി
49 ഹാനാൻ ഗിദ്ദേൽ ഗഹർ
50 രെയായാവ് രെസീൻ നെക്കോദ
51 ഗസ്സാം ഉസ്സ പാസേഹ
52 ബേസായി മെയൂനിം നെഫീസീം
53 ബക്ക്ബൂക്ക് ഹക്കൂഫ ഹർഹൂർ
54 ബസ്ളൂത്ത് മെഹീദ ഹർശ
55 ബർക്കോസ് സീസെര തേമഹ്
56 നെസീഹ ഹതീഫ
57 ശലോമോന്റെ ദാസന്മാരായ
58 യാല ദർക്കോൻ ഗിദ്ദേൽ
59 ശെഫാത്യാവ് ഹത്തീൽ
60 ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി
61 തേൽ മേലഹ് തേൽ ഹർശ കെരൂബ് അദ്ദോൻ ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ എങ്കിലും തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല
62 ദെലായാവ് തോബിയാവ് നെക്കോദ
63 പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്
64 ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു
65 ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു
66 സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ
67 അതിനുപുറമേ ദാസീദാസന്മാരും സംഗീതജ്ഞരായ പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു
68 കുതിര കോവർകഴുത
69 ഒട്ടകം കഴുത എന്നിവയും അവർക്കുണ്ടായിരുന്നു
70 കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി ദേശാധിപതി ഖജനാവിൽനിന്ന് തങ്കക്കാശും കിണ്ണങ്ങളും പുരോഹിതവസ്ത്രവും കൊടുത്തു
71 പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി തങ്കക്കാശും മിന്നാ വെള്ളിയും ഖജനാവിലേക്കു നൽകി
72 ശേഷംജനം കൊടുത്തത് ആകെ തങ്കക്കാശ് മിന്നാ വെള്ളി പുരോഹിതവസ്ത്രങ്ങൾ എന്നിവയായിരുന്നു
73 പുരോഹിതന്മാരും ലേവ്യരും ദ്വാരപാലകരും സംഗീതജ്ഞരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരും ശേഷംഇസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി

Add Note