ഇയ്യോബ്

OMCV Malayalam Contemporary Version
29
1 ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു
2 അയ്യോ കഴിഞ്ഞുപോയ മാസങ്ങൾ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ
3 അവിടത്തെ വിളക്ക് എന്റെ തലയ്ക്കുമീതേ പ്രകാശിച്ചപ്പോൾ
4 എന്റെ ഉൽക്കൃഷ്ടദിനങ്ങളിലെപ്പോലെ
5 സർവശക്തൻ എന്നോടുകൂടെ ഇരിക്കുകയും
6 അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു
7 അന്നു ഞാൻ പട്ടണവാതിൽക്കലേക്കു പോകുകയും
8 യുവാക്കൾ എന്നെക്കണ്ട് ആദരപൂർവം വഴിമാറിത്തന്നിരുന്നു
9 പ്രഭുക്കന്മാർ സംസാരം നിർത്തുകയും
10 പ്രമാണികൾ നിശ്ശബ്ദരായി നിൽക്കുകയും
11 എന്റെ പ്രഭാഷണം കേട്ടവരൊക്കെ എന്നെ ശ്ലാഘിച്ചിരുന്നു
12 കാരണം സഹായത്തിനായി നിലവിളിച്ച ദരിദ്രരെയും
13 നാശത്തിന്റെ വക്കിലെത്തിയിരുന്നവർ എന്നെ അനുഗ്രഹിച്ചു
14 ഞാൻ നീതിനിഷ്ഠ ഒരു വസ്ത്രംപോലെ അണിഞ്ഞു
15 ഞാൻ അന്ധർക്കു കണ്ണുകളും
16 ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു ഞാൻ പിതാവായിരുന്നു
17 ദുഷ്ടരുടെ അണപ്പല്ലുകൾ ഞാൻ തകർത്തു
18 അപ്പോൾ ഞാൻ വിചാരിച്ചു എന്റെ ഭവനത്തിൽവെച്ചുതന്നെ ഞാൻ മരിക്കും
19 എന്റെ വേരുകൾ വെള്ളത്തിനരികിൽ എത്തും
20 എന്റെ തേജസ്സ് നിത്യഹരിതമായിരിക്കും
21 ജനം വളരെ പ്രതീക്ഷയോടെ എന്റെ വാക്കുകൾ ചെവിക്കൊണ്ടിരുന്നു
22 ഞാൻ സംസാരിച്ചുകഴിഞ്ഞാൽ പിന്നെ അവർക്ക് ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല
23 മഴയ്ക്കുവേണ്ടിയെന്നപോലെ അവർ എനിക്കുവേണ്ടി കാത്തിരുന്നു
24 അവരെ നോക്കി ഞാൻ മന്ദഹസിച്ചപ്പോൾ അവർക്കത് അവിശ്വസനീയമായിരുന്നു
25 ഞാൻ അവർക്കു വഴികാട്ടിയും നായകനുമായിത്തീർന്നു

Add Note