2 ദിനവൃത്താന്തം
OMCV Malayalam Contemporary Version
1
രാജാവാകുമ്പോൾ
യോഥാമിന്
ഇരുപത്തിയഞ്ചു
വയസ്സായിരുന്നു
അദ്ദേഹം
പതിനാറുവർഷം
ജെറുശലേമിൽ
വാണു
അദ്ദേഹത്തിന്റെ
അമ്മ
സാദോക്കിന്റെ
മകളായ
യെരൂശാ
ആയിരുന്നു
2
തന്റെ
പിതാവായ
ഉസ്സീയാവു
ചെയ്തിരുന്നതുപോലെ
അദ്ദേഹവും
യഹോവയുടെ
ദൃഷ്ടിയിൽ
നീതിയായുള്ളതു
പ്രവർത്തിച്ചു
എന്നാൽ
അതിൽനിന്നു
വ്യത്യസ്തമായി
അദ്ദേഹം
ദൈവാലയത്തിൽ
പ്രവേശിച്ചിരുന്നില്ല
എന്നാൽ
ജനം
തങ്ങളുടെ
വഷളത്തങ്ങൾ
തുടർന്നുപോന്നു
3
യഹോവയുടെ
ആലയത്തിലേക്കുള്ള
മുകളിലത്തെ
കവാടം
യോഥാം
പുതുക്കിപ്പണിതു
ഓഫേൽ
കുന്നിലെ
മതിലും
വളരെ
വിപുലമായ
രീതിയിൽ
അദ്ദേഹം
പണിതുറപ്പിച്ചു
4
യെഹൂദ്യമലകളിൽ
പട്ടണങ്ങളും
കോട്ടകളും
ഗോപുരങ്ങളും
പണികഴിപ്പിച്ചു
5
യോഥാം
അമ്മോന്യരാജാവിനെ
ആക്രമിച്ചു
കീഴടക്കി
ആ
വർഷം
അമ്മോന്യർ
അദ്ദേഹത്തിനു
നൂറു
താലന്തു
വെള്ളിയും
പതിനായിരം
കോർ
ഗോതമ്പും
പതിനായിരം
കോർ
യവവും
കൊടുത്തു
തുടർന്നു
രണ്ടാംവർഷത്തിലും
മൂന്നാംവർഷത്തിലും
അവർ
ഇതേ
അളവിൽ
കൊണ്ടുവന്നു
കൊടുത്തു
6
ഇങ്ങനെ
തന്റെ
ദൈവമായ
യഹോവയുടെമുമ്പാകെ
ക്രമമായി
നടന്നിരുന്നതിനാൽ
യോഥാം
മേൽക്കുമേൽ
പ്രബലനായിത്തീർന്നു
7
യോഥാമിന്റെ
ഭരണത്തിലെ
മറ്റു
സംഭവങ്ങൾ
അദ്ദേഹം
നടത്തിയ
എല്ലാ
യുദ്ധങ്ങളും
ചെയ്ത
മറ്റു
പ്രവർത്തനങ്ങളുമുൾപ്പെടെ
ഇസ്രായേൽരാജാക്കന്മാരുടെയും
യെഹൂദാരാജാക്കന്മാരുടെയും
പുസ്തകത്തിൽ
രേഖപ്പെടുത്തിയിരിക്കുന്നു
8
രാജാവാകുമ്പോൾ
അദ്ദേഹത്തിന്
ഇരുപത്തിയഞ്ചു
വയസ്സായിരുന്നു
അദ്ദേഹം
പതിനാറുവർഷം
ജെറുശലേമിൽ
വാണു
9
യോഥാം
നിദ്രപ്രാപിച്ച്
തന്റെ
പിതാക്കന്മാരോട്
ചേർന്നു
ദാവീദിന്റെ
നഗരത്തിൽ
അദ്ദേഹം
അടക്കപ്പെട്ടു
അദ്ദേഹത്തിന്റെ
മകനായ
ആഹാസ്
തുടർന്നു
രാജാവായി