സംഖ്യ

OMCV Malayalam Contemporary Version
24
1 എന്നാൽ ഇസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്കു പ്രസാദമായി എന്നു ബിലെയാം കണ്ടപ്പോൾ മുമ്പു ചെയ്തതുപോലെ പ്രശ്നംവെക്കാൻ പോകാതെ മരുഭൂമിക്കുനേരേ തന്റെ മുഖം തിരിച്ചു
2 ഗോത്രംഗോത്രമായി ഇസ്രായേൽ പാളയമടിച്ചു പാർക്കുന്നത് ബിലെയാം നോക്കിക്കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു
3 അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു
4 ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്
5 യാക്കോബേ നിന്റെ കൂടാരങ്ങൾ
6 താഴ്വരപോലെ അവ പടർന്നുകിടക്കുന്നു
7 അവരുടെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകും
8 ദൈവം അവരെ ഈജിപ്റ്റിൽനിന്നും കൊണ്ടുവന്നു
9 ഒരു സിംഹത്തെപ്പോലെ ഒരു സിംഹിയെപ്പോലെ അവർ പതുങ്ങിക്കിടക്കുന്നു
10 അപ്പോൾ ബിലെയാമിനെതിരേ ബാലാക്കിന്റെ കോപം ജ്വലിച്ചു അദ്ദേഹം തന്റെ കൈകൾ അടിച്ചുകൊണ്ടു പറഞ്ഞു എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ താങ്കളെ വിളിച്ചുവരുത്തിയത് എന്നാൽ താങ്കൾ അവരെ മൂന്നു തവണയും അനുഗ്രഹിച്ചിരിക്കുന്നു
11 നിന്റെ സ്ഥലത്തേക്കു നീ ഓടിപ്പോകുക മാന്യമായ പ്രതിഫലം താങ്കൾക്കു തരാമെന്നു ഞാൻ പറഞ്ഞു എന്നാൽ യഹോവ നിനക്കു പ്രതിഫലം മുടക്കിയിരിക്കുന്നു
12 ബിലെയാം ബാലാക്കിനോട് മറുപടി പറഞ്ഞു താങ്കൾ എന്റെയടുക്കൽ അയച്ച ദൂതന്മാരോട്
13 ബാലാക്ക് തന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തരുന്നെങ്കിലും യഹോവയുടെ കൽപ്പനയെ മറികടന്ന് നന്മയോ തിന്മയോ ആകട്ടെ സ്വമേധയാ യാതൊന്നും എനിക്കു ചെയ്തുകൂടാ മാത്രമല്ല യഹോവ അരുളിച്ചെയ്യുന്നതുമാത്രമേ ഞാൻ പറയുകയുള്ളൂ എന്നു ഞാൻ പറഞ്ഞിരുന്നില്ലേ
14 ഇപ്പോൾ ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകുന്നു എന്നാൽ വരിക വരുംനാളുകളിൽ ജനം താങ്കളുടെ ജനങ്ങളോട് ചെയ്യാൻ പോകുന്നതെന്തെന്ന് ഞാൻ താങ്കളെ അറിയിക്കാം
15 പിന്നെ ബിലെയാം തന്റെ അരുളപ്പാട് അറിയിച്ചു
16 ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്
17 ഞാൻ അവിടത്തെ കാണുന്നു എന്നാൽ ഇപ്പോഴല്ല
18 ഏദോം പിടിക്കപ്പെടും
19 യാക്കോബിൽനിന്ന് ഒരു ഭരണാധിപൻ വന്ന്
20 പിന്നെ ബിലെയാം അമാലേക്കിനെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു
21 പിന്നെ അയാൾ കേന്യരെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു
22 അശ്ശൂർ നിന്നെ ബന്ദിയായി കൊണ്ടുപോകുമ്പോൾ
23 പിന്നെ അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു
24 കിത്തീം തീരങ്ങളിൽനിന്ന് കപ്പലുകൾ വരും
25 പിന്നെ ബിലെയാം എഴുന്നേറ്റ് സ്വദേശത്തേക്കു മടങ്ങി ബാലാക്ക് തന്റെ വഴിക്കുപോയി

Add Note